അച്ഛന്


ചക്രവാളത്തിലെ കടല്പ്പക്ഷികളെ എനിക്ക് ചൂണ്ടിക്കാണിച്ചു തന്നത് അച്ഛനായിരുന്നു. 
കറുത്ത കടല് ഇരച്ചു കയറിയപ്പോൾ ആ ചൂണ്ടു വിരലിന്റെ കരുത്തും  ഇളം ചൂടും ഞാനറിഞ്ഞു.
അച്ഛന്റെ നെഞ്ഞിടിപ്പുകളുടെ മുഴക്കമായിരുന്നു ഉറക്കത്തിൽ എന്റെ ദുസ്വപ്നങ്ങളെ അകറ്റിയത്. 
പിന്നെ, അച്ഛനില്ലാത്ത  ഒരു പകല പിറന്നു. കറുത്ത കടല് വീണ്ടും ഇരച്ചു വന്നു. 
തിരകളിൽ അച്ഛൻ മടങ്ങി.വിരല്തുംബിന്റെ കരുണയും താരാട്ടും 
കൊത്തിയെടുത്തു കടല്പക്ഷികൾ പറന്നകന്നു...

അച്ഛൻ പ്രമേയമാക്കി രചിച്ച മലയാളത്തിലെ മികച്ച എഴുത്തുകാരുടെ കഥാസമാഹാരം  'പൈതൃക' ത്തിൽ നിന്ന്.

Comments

Popular Posts